Saturday, June 8, 2013

ദിലീപ് മഞ്ചുവാര്യര്‍ വിവാഹ ബന്ധം അവസാനിക്കുന്നു.

 ദിലീപ് മഞ്ചുവാര്യര്‍ വിവാഹ ബന്ധം അവസാനിക്കുന്നു.



വളരെ നാളുകളായി മലയാളി സമൂഹത്തില്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു വാര്‍ത്ത സത്യമാകുന്നു. നടന്‍ ദീലീപും മഞ്ചുവാര്യരുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിച്ചതായി ഒരു പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പരസ്പരം കുറ്റപ്പെടുത്തിയും ചെളിവാരിയെറിഞ്ഞും വേണ്ട വിവാഹമോചനമെന്നും രണ്ടു പേര്‍ക്കും വിശ്വാസമുള്ള അഭിഭാഷകരുടെ സഹായത്തോടെ നിയമപരമായി വേര്‍പിരിയാനുമാണ് ഇരുവരുടെയും തീരുമാനം. രണ്ടുപേരും ഇതിനായി ഒരുമിച്ച് കോടതിയിലെത്തി വിവാഹബന്ധം വേര്‍പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതേ മലയാള പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ മോചനം നേടിയാലും മകള്‍ മീനാക്ഷിക്ക് ദിലീപിനൊപ്പം കഴിയാനാണ് താല്‍പ്പര്യമെന്ന് അറിയുന്നു. ഒരു അച്ഛനെന്ന നിലയില്‍ ദിലീപ് മികച്ചയാളാണെന്ന് മഞ്ചു മുമ്പ് പറഞ്ഞിരുന്നു. മീനാക്ഷിക്കൊപ്പം ദിലീപ് കഴിഞ്ഞമാസം ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പോയപ്പോള്‍ മഞ്ചു തൃശൂരിലെ സ്വന്തം വീട്ടിലായിരുന്നു. നൃത്ത രംഗത്തും സിനിമാ രംഗത്തും പൊതുസമൂഹത്തിലും കൂടുതല്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെ മഞ്ചു കഴിഞ്ഞ ദിവസം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. മഞ്ചുവാര്യരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ചു നേരിട്ട് നടത്തുന്ന ഈ വെബ്‌സൈറ്റില്‍ വെള്ളിത്തിരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാകും എന്ന പ്രതീക്ഷയും പങ്കുവെയ്ക്കുന്നുണ്ട്. 

No comments:

Post a Comment